കാട്ടൂർ ഇല്ലിക്കാട് മൂന്ന് പേരെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കാട്ടൂർ ഇല്ലിക്കാട് മൂന്ന് പേരെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പ്രതികൾ അറസ്റ്റിൽ…

 

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് മദ്രസയുടെ മുൻവശം മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ . തൃശൂർ റൂറൽ പോലീസ് മേധാവി ഡോക്ടർ നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമോയീൻകുട്ടിയുടെ നേതൃത്വത്തിൽ കാട്ടൂർ സി ഐ ജസ്റ്റിൻ പി പി, എസ് ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂർ വലക്കഴ കണ്ടംകുളത്തി വീട്ടിൽ അതുൽ(24) , എടക്കുളം പഷ്ണത്ത് വീട്ടിൽ ശിവനുണ്ണി ( 28 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.സംഭവം നടന്ന രാത്രി പ്രതികൾ ഇരിങ്ങാലക്കുട ഉത്സവത്തിന് പോയി വരുന്ന വഴി റോഡിൽ നിന്നിരുന്ന ശ്രീരാഗ് ചെന്ത്രാപ്പിന്നി, ഷനിൽ എടമുട്ടം, അതുൽ കഴിമ്പ്രം എന്നിവരെ തെറി വിളിക്കുകയും തുടർന്ന് ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിനിടയിൽ ഒന്നാം പ്രതി അതുൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് മൂന്ന് പേരെയും കുത്തുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. തളിക്കുളം ബാറിൽ നടന്ന കൊലപാതക കേസ്സിലെ പ്രതിയാണ് അതുൽ.സംഭവം കഴിഞ്ഞു ഒളിവിൽ കഴിഞ്ഞിരുന്ന അതുലിനെ വലപ്പാട് ബീച്ച് ഏരിയയിൽ നിന്നും അതിവിദഗ്ദ്ധമായി പ്രതി നാട് വിടുന്നതിനു മുൻപ് പോലീസ് പിടി കൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, ഷാഫി, ശ്രീജിത്ത്‌,വിജയൻ,ധനേഷ്, നിബിൻ, ശബരികൃഷ്ണൻ, സാവിത്രി,ഫെബിൻ, കിരൺ എന്നിവരുണ്ടായിരുന്നു.

Please follow and like us: