പോക്സോ കേസ്സിൽ വെളളിക്കുളങ്ങര സ്വദേശിയായ 63 കാരന് 66 വർഷം തടവ്..

പോക്സോ കേസ്സിൽ വെളളിക്കുളങ്ങര സ്വദേശിയായ 63 കാരന് 66 വർഷം തടവ്..

 

ഇരിങ്ങാലക്കുട : പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 66 വർഷം തടവും 3,20,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.

 

2018 കാലയളവിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ മധുരപലഹാരങ്ങൾ പ്രലോഭിപ്പിച്ച് നിരവധി തവണ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയാക്കിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ വെള്ളിക്കുളങ്ങര സ്വദേശി ഒലവക്കോടൻ സുലൈമാനെതിരെയാണ് ( 63 വയസ്സ്)കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്‌തരിക്കുകയും 18 രേഖകളും തെളിവുകളായി നൽകിയിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഇൻസ്പെക്‌ടർ എസ്. എസ്. ഷിജുവാണ് കേസ്സ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.പോക്സോ നിയമത്തിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം 50 വർഷം കഠിനതടവും കൂടാതെ 16 വർഷം തടവും 3,20,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 20 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ട‌പരിഹാരമായി നൽകുവാനും പ്രതി റിമാൻ്റ് കാലയളവിൽ ജയിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവ് നൽകുവാനും വിധിയിൽ നിർദ്ദേശമുണ്ട്.

Please follow and like us: