ഏകാധിപത്യ പ്രവണതകൾ ഒഴിവാക്കാനും ശരിയായ ആളുകൾ തന്നെ തിരഞ്ഞെടുക്കപ്പെടാനും വേണ്ടിയായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് നടൻ ടൊവിനോ തോമസ്; കൂടുതൽ പോളിംഗ് ഇത്തവണ പ്രതീക്ഷിക്കുന്നതായും ടൊവിനോ ..
ഇരിങ്ങാലക്കുട : എകാധിപത്യ പ്രവണതകൾ ഒഴിവാക്കാനും ശരിയായ ആളുകൾ തന്നെ തിരഞ്ഞെടുക്കപ്പെടാനും വേണ്ടിയായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് നടൻ ടൊവിനോ തോമസ്. വോട്ട് ചെയ്യുക എന്നത് അവകാശം എന്നതിനെക്കാൾ കടമയാണ്. രാജ്യത്തിൻ്റെ ഭാവിയാണ് തീരുമാനിക്കപ്പെടുന്നത്. കൂടുതൽ പോളിംഗ് ശതമാനമാണ് താൻ ഇത്തവണ പ്രതീക്ഷിക്കുന്നത്. നൂറ് ശതമാനം പോളിംഗ് ഉണ്ടെങ്കിൽ അത്രയും നല്ലതാണെന്ന് ഇരിങ്ങാലക്കുട ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ കുടുംബാഗങ്ങളോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ടൊവിനോ തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ ചിത്രം നടികറിൻ്റെ പ്രചരണപ്രവർത്തനങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം എറെ വൈകിയാണ് ടൊവിനോ എറണാകുളത്ത് നിന്ന് വീട്ടിൽ എത്തിയത്.