എൽഡിഎഫിൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ; അന്തർധാര വിജയിക്കില്ലെന്നും കെ മുരളീധരൻ….

എൽഡിഎഫിൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ; അന്തർധാര വിജയിക്കില്ലെന്നും കെ മുരളീധരൻ….

 

ഇരിങ്ങാലക്കുട : എൽഡിഎഫി ൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബോയ്സ് സ്കൂളിലെ ബൂത്തുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർധാരയെക്കുറിച്ച് താൻ ആദ്യം പറഞ്ഞപ്പോൾ പലരും പരിഹസിക്കുകയായിരുന്നു. ഇ പി ജയരാജനും ജാവേദ്കറും തമ്മിലുള്ള ചർച്ചയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്തും തൃശ്ശൂരുമാണ് അന്തർധാരയുടെ കേന്ദ്രങ്ങളാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ അന്തർധാര വിജയിക്കാൻ പോകുന്നില്ല. പതിവിലും വ്യത്യസ്തമായി പോളിംഗ് വളരെ പതുക്കെയാണ് നടക്കുന്നത്. വോട്ടർമാർക്ക് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട സാഹചര്യമാണ്. സമയം നീട്ടി നൽകേണ്ടി വരുമെന്നും പോളിംഗ് പ്രക്രിയ പൂർത്തിയാകാൻ രാത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം പി ജാക്സൻ, മണ്ഡലം പ്രസിഡണ്ട് സി എസ് അബ്ദുൾഹഖ്, കൗൺസിലർ ജെയ്സൻ പാറേക്കാടൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Please follow and like us: