ആളൂരിൽ വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ ..

ആളൂരിൽ വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ ..

 

ഇരിങ്ങാലക്കുട : ആളൂർ കച്ചേരിപ്പടിയിൽ സുഹൃത്തിനെ മൊബൈലിൽ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് വിദ്യാർത്ഥിയെ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ രണ്ടുപേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം കച്ചേരിപ്പടിയിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയായ കച്ചേരിപ്പടി സ്വദേശി യുവാവിനെ വധിക്കാൻ ശ്രമിച്ചതിനാണ് താണിശ്ശേരി പുത്തൻപുരയ്ക്കൽ അക്ഷയ് (21 വയസ്സ്) കടുപ്പശ്ശേരി നെടുമ്പുരക്കൽ ക്രിസ്റ്റോ (20)എന്നിവരെ ആളൂർ സി ഐ മുഹമ്മദ് ബഷീർ, എസ് ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.പിടിയിലായ പ്രതികളിൽ അക്ഷയ് 2020 വർഷത്തിൽ കാട്ടൂരിൽ വിഷ്ണു വാഹിദ് വധക്കേസിലെ പ്രതിയാണ്.ക്രിസ്റ്റോ 2024 ജനുവരി മാസത്തിൽ കടുപ്പശ്ശേരി പള്ളി അമ്പു തിരുനാളിനിടയിൽ കടുപ്പശ്ശേരി സ്വദേശിയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയാണ്.സീനിയർ സിവിൽ പോലീസ് ഓഫീസർ സതീശൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മാരായ സജിപാൽ, ബാബു. ടി ആർ

സിവിൽ പോലീസ് ഓഫീസർ ഫെബിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Please follow and like us: