ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചരണത്തിന് സമാപ്തി; കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ ….

ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചരണത്തിന് സമാപ്തി; കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ ….

 

ഇരിങ്ങാലക്കുട : ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണത്തിന് സമാപ്തി. കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ . കൊടും ചൂടിനെ പോലും കൂസാതെ ഒന്നര മാസക്കാലമായി മുന്നണികൾ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി നടത്തിയ പരസ്യപ്രചാരണത്തിനാണ് ബുധനാഴ്ച വൈകീട്ട് തിരശ്ശീല വീണത്. ഇനി ഒരു ദിവസത്തെ നിശ്ശബ്ദ പ്രചരണം. വെള്ളിയാഴ്ച രാവിലെ 7 മുതൽ 6 വരെയാണ് വോട്ടെടുപ്പ്.

കാവടികളും ബാൻ്റ് മേളങ്ങളും നൃത്തചുവടകളുമൊക്കെയായി വീറും വാശിയും പ്രകടിപ്പിച്ചായിരുന്നു ഇരിങ്ങാലക്കുട പട്ടണത്തിൽ മുന്നണികളുടെ കൊട്ടിക്കലാശം നടന്നത്. യുഡിഎഫ് നേതാക്കളായ എം പി ജാക്സൻ, അഡ്വ തോമസ് ഉണ്ണിയാടൻ എന്നിവരുടെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെ ആരംഭിച്ച പ്രകടനം പ്രധാന വീഥിയിലൂടെ ഠാണാവിൽ സമാപിച്ചു. ഇതേ സമയം ഠാണാവിൽ നിന്നും എൻഡിഎ നേതാക്കളായ കൃപേഷ് ചെമ്മണ്ട, ഷൈജു കുറ്റിക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, എൽഡിഎഫ് നേതാക്കളായ പി മണി , കെ ആർ വിജയ , ടി കെ സുധീഷ് എന്നിവരുടെ നേത്യത്വത്തിൽ ഠാണാവിൽ നിന്നും നടന്ന പ്രകടനം ആൽത്തറ പരിസരത്തും സമാപിച്ചു. ഇടയ്ക്ക് പെയ്ത മഴയൊന്നും തന്നെ അണികളുടെ ആവേശം കുറച്ചില്ല.തൃശ്ശൂർ റൂറൽ പോലീസ് എസ്പി നവനീത് ശർമ്മ ഐപിഎസി ൻ്റെ നേത്യത്വത്തിൽ കനത്ത പോലീസ് സംഘം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ഗതാഗതം നിയന്ത്രിക്കാനും സ്ഥലത്തുണ്ടായിരുന്നു.

Please follow and like us: