ശ്രീകൂടൽമാണിക്യം തിരുവുൽസവം; ബഹുനില പന്തലും ദീപാലങ്കാരങ്ങളും സമർപ്പിച്ചു; നിർമ്മിച്ചിരിക്കുന്നത് നൂറ് അടി ഉയരമുള്ള അഞ്ച് നിലപന്തൽ…

ശ്രീകൂടൽമാണിക്യം തിരുവുൽസവം; ബഹുനില പന്തലും ദീപാലങ്കാരങ്ങളും സമർപ്പിച്ചു; നിർമ്മിച്ചിരിക്കുന്നത് നൂറ് അടി ഉയരമുള്ള അഞ്ച് നിലപന്തൽ…

 

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ തിരുവുൽസവത്തിന് പകിട്ടേകാൻ ഈ വർഷവും ബഹുനില പന്തലും ദീപാലാങ്കാരങ്ങളും. കുട്ടംകുളം ജംഗ്ഷനിൽ നൂറ് അടി ഉയരമുള്ള അഞ്ച് നിലകളിൽ ആയിട്ടുള്ള പന്തലാണ് ഇത്തവണ ഉയർന്നിരിക്കുന്നത്. കുട്ടംകുളം ജംഗ്ഷൻ മുതൽ എക്സിബിഷൻ കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവീദേവൻമാരുടെ കട്ടൗട്ടുകളും ഇത്തവണത്തെ തിരുവുൽസവത്തിൻ്റെ പ്രത്യേകതയാണ്. ധനകാര്യ സ്ഥാപനമായ ഐസിഎൽ ഗ്രൂപ്പിൻ്റെ സ്പോൺസർഷിപ്പിലാണ് ഇത്തവണയും ദീപാലങ്കാരങ്ങളും പന്തലും നിർമ്മിച്ചിരിക്കുന്നത്.ദേവസ്വം ഓഫീസിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിയുടെ അധ്യക്ഷതയിൽ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അലങ്കാര പന്തലിൻ്റെയും ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓൺ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ, കെഎസ്ഇ എം ഡി എം പി ജാക്സൻ, പ്രൊഫ സാവിത്രി ലക്ഷ്മണൻ ,സി ഐ മനോജ് ഗോപി, അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനി,ദേവസ്വം ഭരണസമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, വി സി പ്രഭാകരൻ , മുരളി ഹരിതം , അഡ്വ കെ ജി അജയ്കുമാർ, കെ ബിന്ദു , മുൻ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: