വോട്ടിംഗ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 181 ബൂത്തുകളിലേക്കായി ഒരുക്കിയിരിക്കുന്നത് 217 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളും 225 വിവിപാറ്റ് യന്ത്രങ്ങളും; മണ്ഡലത്തിൽ മൂന്ന് പ്രശ്നബാധിത ബൂത്തുകൾ ….

വോട്ടിംഗ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 181 ബൂത്തുകളിലേക്കായി ഒരുക്കിയിരിക്കുന്നത് 217 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളും 225 വിവിപാറ്റ് യന്ത്രങ്ങളും; മണ്ഡലത്തിൽ മൂന്ന് പ്രശ്നബാധിത ബൂത്തുകൾ ….
ഇരിങ്ങാലക്കുട : ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ , ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കി സുരക്ഷാ മുറികളിലേക്ക് മാറ്റി. മണ്ഡലത്തിലെ 181 ബൂത്തുകളിലേക്കായി 217 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 225 വിവിപാറ്റ് യന്ത്രങ്ങളുമാണ് ക്രൈസ്റ്റ് കോളേജിൽ മഹാത്മാ ബ്ലോക്കിൽ ഒരു ദിവസം നീണ്ടു നിന്ന പ്രക്രിയകളിലൂടെ പ്രവർത്തനസജ്ജമാക്കിയത്. പതിനഞ്ച് ടേബിളുകളിലായി അസി. റിട്ടേണിംഗ് ഓഫീസറും ആർഡിഒ യുമായ എം കെ ഷാജിയുടെ നേത്യത്വത്തിൽ സ്ഥാനാർഥികളുടെ സാന്നിധ്യത്തിലാണ് രാത്രി വരെ നീണ്ട ജോലികൾ നടന്നത്. പോലീസ് കാവലിൽ എംജി ബ്ലോക്കിലെ മൂന്ന് മുറികളിലാണ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സിസി ക്യാമറകൾ അടക്കമുള്ള കനത്ത സുരക്ഷയാണ് ഇവിടെ എർപ്പെടുത്തിയിരിക്കുന്നത്. ബൂത്തുകളിലേക്കുള്ള യന്ത്രങ്ങളുടെയും മറ്റ് സാധന സാമ്രഗികളുടെയും വിതരണം എപ്രിൽ 25 ന് രാവിലെ എംജി ബ്ലോക്കിൽ നിന്നും കോളേജ് ഓഡിറ്റോറിയത്തിൽ നിന്നുമായി ആരംഭിക്കും. പടിയൂർ പഞ്ചായത്തിൽ ശ്രീനാരായണ വിലാസം എൽപി സ്കൂളിലെ 112, 113, 114 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്.
Please follow and like us: