സാംസ്കാരികനഗരത്തിൻ്റെ മനസ്സ് തൊട്ടറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ മൂന്നാം ഘട്ട പര്യടനം …
ഇരിങ്ങാലക്കുട:
സാംസ്കാരിക നഗരത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ മൂന്നാം ഘട്ട പര്യടനം. കുട്ടംകുളത്തിൻ്റെയും കൂത്തിൻ്റെയും കൂടിയാട്ടത്തിൻ്റെയും മണ്ണിൽ തൊഴിലാളികൾ ഉൾപ്പെടെ നാനാതുറകളിലെ ആളുകൾ സ്ഥാനാർഥിയെ സ്വീകരിച്ചു. രാവിലെ ആറരയോടെ അയ്യങ്കാവ് മൈതാനത്ത് നടത്തത്തിന് ഇറങ്ങിയവരുമായുള്ള കുശലാന്വേഷത്തോടെയാണ് പര്യടനം ആരംഭിച്ചത്. മൈതാനത്ത് ഫുട്ബോൾ പരിശീലനത്തിന് ഇറങ്ങിയ കുട്ടികളെ അഭിവാദ്യം ചെയ്യാനും സ്ഥാനാർഥി മറന്നില്ല. തുടർന്ന് ഇരിങ്ങാലക്കുട മാർക്കറ്റ് , കാട്ടൂർ മാർക്കറ്റ്, പടിയൂർ , കാറളം പഞ്ചായത്തുകളിൽ കുടുംബസംഗമങ്ങൾ, എടക്കുളം സംഗമേശാലയം,
സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയം താഴെക്കാട്,
ശ്രീ താഴേക്കാട് മഹാശിവക്ഷേത്രം,ഗ്രീൻ ഹോപ്പർ പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകര,
പൈലറ്റ് സ്മിത്ത് പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകര,
ഡിസിസി ഡെലീഷ്യസ് ഇരിഞ്ഞാലക്കുട,കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ പുല്ലൂർ,ആനുരളി അണ്ടികമ്പനി,തങ്കരാജ് കോളനി,
നിർമല എം സി കോൺവെൻറ് കുഴിക്കാട്ടുകോണം,കരുവന്നൂർ കണക്കൻ കോട്ട,സെന്റ് ജോസഫ് എം.സി കോൺവെൻറ് കരുവന്നൂർ,ഗ്രാമിക കൊമ്പിടിഞ്ഞാമാക്കൽ തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ.ബിന്ദു,ടി.കെ സുധീഷ് , വി എ മനോജ് കുമാർ,പി. മണി, ഉല്ലാസ് കളക്കാട്ട് , കെ. ശ്രീകുമാർ,കെ.എസ് ജയ, കെ.ആർ വിജയ , എൻ.കെ ഉദയപ്രകാശ്,ടി.കെ വർഗ്ഗീസ് ,രാജു പാലത്തിങ്കൽ, തുടങ്ങിയ നേതാക്കൾ സ്ഥനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.