അവൻ അവൾ നമ്മൾ (ചില ലിംഗവിചാരങ്ങൾ) – പുസ്തകത്തെ ആസ്പദമാക്കിയുള്ള സംവാദം ഇരിങ്ങാലക്കുടയിൽ എപ്രിൽ 18 ന് …
ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി അധ്യാപികയും എഴുത്തുകാരിയും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ബോബി ജോസിൻ്റെ രണ്ടാമത്തെ പുസ്തകമായ അവൻ അവൾ നമ്മൾ ( ചില ലിംഗവിചാരങ്ങൾ )എന്ന പുസ്തകത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ എപ്രിൽ 18 ന് 3.30 ന് സംഗമസാഹിതിയുടെ നേത്യത്വത്തിൽ നടക്കുന്ന സംവാദത്തിൽ എഴുത്തുകാരായ രാംമോഹൻ പാലിയത്ത്, ഡോ അനു പാപ്പച്ചൻ, ലോപമുദ്ര എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തുമെന്ന് സംഗമ സാഹിതി സെക്രട്ടറി അരുൺ ഗാന്ധിഗ്രാം, എക്സിക്യൂട്ടീവ് അംഗങ്ങളായ സനോജ് രാഘവൻ, റഷീദ് കാറളം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിലെയും കുടുംബങ്ങളിലെയും ലിംഗനീതി രീതികളെയാണ് പുസ്തകം പ്രതിപാദിക്കുന്നതെന്നും ഇവർ അറിയിച്ചു.