ശ്രീകൂടൽമാണിക്യം തിരുവുൽസവം; ഈ വർഷം ഒരുങ്ങുന്നത് അഞ്ച് നിലകളുള്ള അലങ്കാരപന്തൽ ; ഇലക്ട്രിക്കൽ ഫയർ വർക്ക്സിനും ആലോചന; പന്തലിൻ്റെ കാൽനാട്ട് കർമ്മം എപ്രിൽ 12 ന് അഞ്ച് മണിക്ക്….

ശ്രീകൂടൽമാണിക്യം തിരുവുൽസവം; ഈ വർഷം ഒരുങ്ങുന്നത് അഞ്ച് നിലകളുള്ള അലങ്കാരപന്തൽ ; ഇലക്ട്രിക്കൽ ഫയർ വർക്ക്സിനും ആലോചന; പന്തലിൻ്റെ കാൽനാട്ട് കർമ്മം എപ്രിൽ 12 ന് അഞ്ച് മണിക്ക്….

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ തിരുവുൽസവത്തിന് പകിട്ടേകാൻ ഈ വർഷവും ബഹുനില പന്തലും ദീപാലാങ്കാരങ്ങളും. കുട്ടംകുളം ജംഗ്ഷനിൽ നൂറ് അടി ഉയരമുള്ള അഞ്ച് നിലകളിൽ ആയിട്ടുള്ള പന്തലാണ് ഇത്തവണ ഉയരുക. കുട്ടംകുളം ജംഗ്ഷൻ മുതൽ എക്സിബിഷൻ കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവീദേവൻമാരുടെ കട്ടൗട്ടുകളും ഇത്തവണത്തെ തിരുവുൽസവത്തിൻ്റെ പ്രത്യേകതയാണ്. ധനകാര്യ സ്ഥാപനമായ ഐസിഎൽ ഗ്രൂപ്പിൻ്റെ സ്പോൺസർഷിപ്പിലാണ് ഇത്തവണയും ദീപാലങ്കാരങ്ങളും പന്തലും ഒരുങ്ങുന്നത്. ദേവസ്വം ഓഫീസിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐസിഎൽ ഗ്രൂപ്പ് എംഡി കെ ജി അനിൽകുമാർ ബഹുനില പന്തലിൻ്റെ മോഡൽ പ്രദർശിപ്പിച്ചു. പള്ളിവേട്ട ദിനത്തിൽ ഇലക്ട്രിക്കൽ ഫയർ വർക്ക്സ് സഹിതമുള്ള ലൈറ്റ് ആൻ്റ് സൗണ്ട് ഷോയും ലക്ഷ്യമിടുന്നുണ്ട്. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓസ്കാർ ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പിനാണ് ബഹുനില പന്തലിൻ്റെ നിർമ്മാണ ചുമതല. പന്തലിൻ്റെ കാൽനാട്ട് കർമ്മം ഏപ്രിൽ 12 ന് വൈകീട്ട് 5 മണിക്ക് നടക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു , ദേവസ്വം ഉദ്യോഗസ്ഥർ, ജീവനക്കാർ, ഐസിഎൽ ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Please follow and like us: