മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ…

മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ…

 

ഇരിങ്ങാലക്കുട :മൂർക്കനാട് ശിവക്ഷേത്രോൽവത്തിൻ്റെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പോലീസ് പിടിയിൽ . മൂർക്കനാട് തച്ചിലേത്ത് വീട്ടിൽ മനു (20) , കരുവന്നൂർ ചെറിയ പാലം സ്വദേശികളായ മൂത്തേടത്ത് വീട്ടിൽ മുഹമ്മദ് റിഹാൻ , വൈപ്പിൻകാട്ടിൽ റിസ്വാൻ (20), മൂർക്കനാട് കറത്തുപറമ്പിൽ ശരൺ ( 35) എന്നിവരാണ് പിടിയിലായത്. നേരത്തെ പ്രായപൂർത്തിയാകാത്ത ഒരു പ്രതി അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് വൈകീട്ട് എഴ് മണിയോടെ മൂർക്കനാട് ആലുംപറമ്പിൽ വച്ചായിരുന്നു സംഭവം. രണ്ട് മാസം മുമ്പ് മൂർക്കനാട് വച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെൻ്റുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണ് ഇരുവിഭാഗം യുവാക്കൾ തമ്മിലുള്ള കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കത്തിക്കുത്തിൽ തൃശ്ശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശി അക്ഷയ് (21) യും ചികിൽസയിലായിരുന്ന ആനന്ദപുരം പൊന്നയത്ത് സന്തോഷുമാണ് (40) മരണമടഞ്ഞത്. തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഡോക്ടർ നവനീത് ശർമ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Please follow and like us: