മൂർക്കനാട് കത്തിക്കുത്ത്; ചികിൽസയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു….
ഇരിങ്ങാലക്കുട : മൂർക്കനാട് ക്ഷേത്രോൽസവത്തിൻ്റെ ആറാട്ട് ചടങ്ങ് നടക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന ആനന്ദപുരം പൊന്നയത്ത് വീട്ടിൽ പ്രഭാകരൻ മകൻ സന്തോഷ് (40 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് . മരണം സംഭവിച്ചത്. ബുധനാഴ്ച വൈകീട്ട് മൂർക്കനാട് ആലുംപറമ്പിൽ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ഇരുവിഭാഗങ്ങൾ നടന്ന എറ്റുമുട്ടലിൽ തൃശ്ശൂർ അരിമ്പൂർ സ്വദേശി അക്ഷയ് (21) മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരനടക്കം ആറ് പേരെ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമൊയ്തീൻ്റെ നേത്യത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് വ്യത്തങ്ങൾ അറിയിച്ചു. ജൂഡിയാണ് മരിച്ച സന്തോഷിൻ്റെ ഭാര്യ. ശ്രീപ്രിയ, അനാമിക എന്നിവർ മക്കളാണ്.