മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഇരു വിഭാഗം യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു ; അഞ്ച് പേർക്ക് പരിക്കേറ്റു…

മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഇരു വിഭാഗം യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു ; അഞ്ച് പേർക്ക് പരിക്കേറ്റു…

 

ഇരിങ്ങാലക്കുട : മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഇരുവിഭാഗം യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അരിമ്പൂർ മനക്കൊടി ഭരതൻ സെൻ്ററിൽ ചുള്ളിപ്പറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ അക്ഷയ് (21 വയസ്സ്) ആണ് മരിച്ചത്. പരിക്കേറ്റ ആനന്ദപുരം സ്വദേശികളായ ഷഹിൽ, സന്തോഷ്, തൊട്ടിപ്പാൾ സ്വദേശി നിഖിൽ, കൊടകര സ്വദേശി നിഖിൽ, മൂർക്കനാട് സ്വദേശി പ്രജിത്ത് എന്നിവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വൈകീട്ട് എഴ് മണിയോടെ ഉൽസവത്തിൻ്റെ ആറാട്ടിനോടിനോടബന്ധിച്ച് ഉള്ള വെടിക്കെട്ട് നടക്കുന്നതിനിടെ മൂർക്കനാട് ആലുംപറമ്പിൽ വച്ച് മൂർക്കനാട് ഉള്ള ഇരുവിഭാഗങ്ങൾ തമ്മിൽ മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലതികയാണ് മരണമടഞ്ഞ അക്ഷയിൻ്റെ അമ്മ . അഭിഷേക് സഹോദരനാണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Please follow and like us: