പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണസമിതി; രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ …

പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണസമിതി; രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ …

 

ഇരിങ്ങാലക്കുട : രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയെ അട്ടിമറിക്കുന്ന ഇത്തരം നിയമങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാനും രാഷ്ട്രിയ നേട്ടം കൊയ്യാനും വേണ്ടിയാണ് ബിജെപി കൊണ്ടുവന്നിരിക്കുന്നത്. ബംഗ്ലാദേശ് , പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മതപീഢനമനുഭവിച്ച് വരുന്ന ഇസ്ലാം ഒഴികെയുള്ളവർക്ക് പൗരത്വം നൽകാനുള്ള മോദി സർക്കാർ തീരുമാനം

പൗരത്വത്തെ ഇദംപ്രഥമമായി രാജ്യത്ത് മതാടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും

ഇതിനെതിരെ പ്രതികരിക്കാൻ ത്രാണിയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി. .ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ.ബിന്ദു

അദ്ധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ എ , മുൻ എം എൽ എ കെ.യു അരുണൻ മാസ്റ്റർ ,ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ്ഘോഷ്, ഇബ്രാഹിം കാട്ടിലപീടികയിൽ,

കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത, വൈസ് പ്രസിഡന്റ് വി.എംകമറുദീൻ എന്നിവർ സംസാരിച്ചു.

Please follow and like us: