ആളൂർ, മുരിയാട്, പൊറത്തിശ്ശേരി മേഖലകളിൽ പര്യടനം പൂർത്തിയാക്കി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ…

ആളൂർ, മുരിയാട്, പൊറത്തിശ്ശേരി മേഖലകളിൽ പര്യടനം പൂർത്തിയാക്കി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ…

 

ഇരിങ്ങാലക്കുട : വോട്ടർമാരുടെ മനമറിഞ്ഞും പ്രതികരണങ്ങൾ തേടിയും സീനിയർ കോൺഗ്രസ്സ് നേതാവും തൃശ്ശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ മുരളീധരൻ. പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആളൂർ, മുരിയാട്, നഗരസഭ പരിധിയിലെ പൊറത്തിശ്ശേരി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി.രാവിലെ കല്ലേറ്റുകര ഇരിഞ്ഞാടപ്പിള്ളി ചെങ്ങും കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ആളൂർ പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്. താഴേക്കാട് സെൻറ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച്, കാരൂർ സെൻറ് മേരീസ് റോസറി ചർച്ച്, കാരൂർ ജുമാ മസ്ജിദ്, ആളൂർ സെൻറ് ജോസഫ് ചർച്ച്, ആളൂർ മാള ബ്ലോക്ക് ടൗൺ സഹകരണ ബാങ്ക്, ഡിസിസി ഡെലീഷ്യസ് ഓഫീസ്, ആളൂർ പ്രസാദ വരനാഥ ചർച്ച്, കല്ലേറ്റുംകര ഹനഫി മസ്ജിദ്, സർവീസ് സഹകരണ ബാങ്ക്, ആളൂർ ഉണ്ണി മിശിഹാ പള്ളി, പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കല്ലേറ്റുംകര, കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഗ്രീൻ ഹോപ്പർ പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകര,

സെൻറ് അൽഫോൻസാ ചർച്ച് കല്ലേറ്റുംകര,

ആത്മ ആയുർവേദിക് സെൻറർ, ആനന്ദപുരംതൈക്കാട്ട് മൂസ് വൈദ്യരാജ് ഔഷധശാല, ആനന്ദപുരം,കരുവന്നൂർ മഹല്ല് ജുമാ മസ്ജിദ് എന്നിവയും കെ മുരളീധരൻ സന്ദർശിച്ചു.

Please follow and like us: