മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ തിരുനാളിന് മാർച്ച് 31ന് കൊടികയറും..
ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി അന്തോണീസിന്റെയും വി സെബസ്ത്യാനോസിന്റെയും വി ഗീവർഗ്ഗീസിൻ്റെയും തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി.
31ന് രാവിലെ ഫാ പോളി പുതുശ്ശേരിയുടെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയ്ക്കുശേഷം കപ്പേളയിൽ തിരുനാൾ മഹോത്സവത്തിന് കൊടികയറും.
തിരുനാൾ ദിനമായ ഏപ്രിൽ 7ന് രാവിലെ 6.30ന് റവ ഫാ വിൻസെന്റ് നീലങ്കാവിലിൻ്റെ കാർമികത്വത്തിൽ വി കുർബാനയും 10.30ന് ആഘോഷമായ തിരുനാൾ പാട്ട് കുർബാനയും നടക്കും. ഫാ ജിൽസൺ പയ്യപ്പിള്ളി സഹകാർമ്മികത്വം വഹിക്കും.
ഫാ .റാഫേൽ പൊറത്തൂർ സന്ദേശം നൽകും.
വൈകീട്ട് 4.45ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും.
7 മണിക്ക് പ്രദക്ഷിണം സമാപനവും തിരുശേഷിപ്പ് വണക്കവും തുടർന്ന് മികച്ച കലാകാരന്മാർ അണിനിരക്കുന്ന ബാൻഡ് വാദ്യവും അരങ്ങേറും.
തിരുനാൾ ഏട്ടാമിടമായ ഏപ്രിൽ 14നാണ് ഇടവക ദിനാഘോഷ പരിപാടികൾ നടക്കുന്നത്.
കൈക്കാരന്മാരായ ബെന്നി ചിറ്റിലപ്പിള്ളി, തോമസ് കണ്ണായി, ജനറൽ കൺവീനർ ആൻ്റോ ചിറ്റിലപ്പള്ളി, സെക്രട്ടറി ജിമ്മി അടിയാട്ടി പറമ്പിൽ, ട്രഷറർ ജോർജ് കോലങ്കണ്ണി എന്നിവർ ഇത് സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു.