അന്ത്യഅത്താഴത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവർ വ്യാഴാഴ്ച പെസഹ ആചരിച്ചു; നാളെ ദുഖവെള്ളി..

അന്ത്യഅത്താഴത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവർ വ്യാഴാഴ്ച പെസഹ ആചരിച്ചു; നാളെ ദുഖവെള്ളി..

 

ഇരിങ്ങാലക്കുട : അന്ത്യഅത്താഴത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവർ വ്യാഴാഴ്ച പെസഹ ആചരിച്ചു. യേശു വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന പെസഹയോടനുബന്ധിച്ച് ദേവാലയങ്ങളിൽ ദിവ്യബലിയും പ്രത്യേക തിരുകർമ്മങ്ങളും നടന്നു. യേശു ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിൻ്റെ ഓർമ്മ പുതുക്കി കാൽകഴുകൽ ശുശ്രൂഷയും നടന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ രാവിലെ നടന്ന ചടങ്ങുകൾക്ക് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിച്ചു. ക്രിസ്തുവിൻ്റെ പീഡാസഹനത്തേയും കുരിശുമരണത്തേയും അനുസ്മരിച്ച് വെള്ളിയാഴ്ച ദുഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങൾ, കുരിശിൻ്റെ വഴി, നഗരി കാണിക്കൽ പ്രദക്ഷിണം എന്നിവ നടക്കും. ശനിയാഴ്ച അർധരാത്രി ഉയിർപ്പിനെ വരവേറ്റ് പാതിരാ കുർബാന നടക്കും. ഞായറാഴ്ചയാണ് ഈസ്റ്റർ.

Please follow and like us: