‘ കതിരും പതിരും ‘ തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധരാണ് ക്രൈസ്തവരെന്ന് കേരളസഭ; ക്രൈസ്തവരുടെ ജീവനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് സമ്മതിദാനം വിനിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപതയുടെ പ്രസിദ്ധീകരണത്തിൻ്റെ മുഖപ്രസംഗം….

‘ കതിരും പതിരും ‘ തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധരാണ് ക്രൈസ്തവരെന്ന് കേരളസഭ; ക്രൈസ്തവരുടെ ജീവനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് സമ്മതിദാനം വിനിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപതയുടെ പ്രസിദ്ധീകരണത്തിൻ്റെ മുഖപ്രസംഗം….

 

ഇരിങ്ങാലക്കുട :ക്രൈസ്തവരുടെ ജീവനും ജീവിതത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് വേണ്ടി സമ്മതിദാനം വിനിയോഗിക്കണമെന്ന് ഇരിങ്ങാലക്കുട രൂപതയുടെ പ്രസിദ്ധീകരണമായ കേരളസഭ. ഭീഷണമായ കാലാവസ്ഥയിലാണ് നാം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും ക്രൈസ്തവരുടെ ജീവന് നേരെ ഉയരുന്ന ഭീഷണികളും സമ്മർദ്ദങ്ങളും കണ്ടില്ലെന്ന് വയ്ക്കാനാവില്ലെന്നും ഏപ്രിൽ ലക്കത്തിൽ ഇറങ്ങിയ കേരളസഭയുടെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു. ഹിന്ദി സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധനനിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ചില മുഖ്യമന്ത്രിമാർ തന്നെ പരസ്യമായി ക്രൈസ്തവർക്കെതിരെ തിരിയുന്നു. ആയിരം വർഷത്തേക്ക് ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കപ്പെട്ടുവെന്നുള്ള അവകാശവാദമാണ് ചുറ്റിലും കേൾക്കുന്നത്. 140 കോടി ജനങ്ങൾ തൻ്റെ കുടുംബമാണെന്നും അതിലെ സമസ്ത ജനവിഭാഗങ്ങളും ഒന്നാണെന്നുമുള്ള പൊള്ളയായ പ്രഭാഷണങ്ങളാണ് ഉന്നത അധികാരികൾ നടത്തുന്നത്. സഭയ്ക്ക് രാഷ്ട്രീയമില്ല. ‘ കതിരും പതിരും ‘ തിരിച്ചറിയാനുള്ള കഴിവ് പ്രബുദ്ധരായ ക്രൈസ്തവർക്കുണ്ട്. നമ്മുടെയും വരും തലമുറകളുടെയും ജീവനും ജീവിതത്തിനും ഗ്യാരൻ്റി ലഭിക്കുന്ന ഇന്ത്യ എന്ന ചിന്തയായിരിക്കണം തിരഞ്ഞെടുപ്പ് ദിവസം ചൂണ്ടുവിരലിൽ മഷി പതിയുമ്പോൾ ഉണ്ടാകേണ്ടതെന്ന് വ്യക്തമാക്കി കൊണ്ടാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.

Please follow and like us: