പെട്രോൾ പമ്പിൽ വച്ച് ജീവനൊടുക്കാൻ ശ്രമം; പൊള്ളലേറ്റ് ചികിൽസയിലായിരുന്ന കാട്ടുങ്ങച്ചിറ സ്വദേശിയായ യുവാവ് മരിച്ചു..
ഇരിങ്ങാലക്കുട : ഠാണാവിലെ പെട്രോൾ പമ്പിൽ വച്ച് പെട്രോൾ ഒഴിച്ച തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ എർവാടിക്കാരൻ ഷാനവാസ് (43വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് എട്ട് മണിയോടെ സ്കൂട്ടറിൽ എത്തിയ ഇയാൾ കുപ്പിയിൽ പെട്രോൾ വേണമെന്ന് പമ്പ് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചതോടെ അളവ് തൂക്ക പാത്രത്തിൽ ഉണ്ടായിരുന്ന പെട്രോൾ എടുത്ത് ദേഹത്തൊഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഷാനവാസിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. രാത്രി പത്തേ മുക്കാലോടെയാണ് മരണം സംഭവിച്ചത്. റഹ്മിയാണ് ഭാര്യ. എട്ട് വയസ്സുള്ള മകനുണ്ട്. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.