സ്വകാര്യ ബസ് ഇടിച്ച് ചായക്കടയിലെ ജീവനക്കാരൻ മരിച്ചു;അപകടം ജോലി കഴിഞ്ഞ് സൈക്കിളിൽ അവിട്ടത്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ….
ഇരിങ്ങാലക്കുട : സ്വകാര്യ ബസ് ഇടിച്ച് ചായക്കടയിലെ ജീവനക്കാരൻ മരിച്ചു. അവിട്ടത്തൂർ നോബിൾ ബ്രഡ് റോഡിൽ കടുകപ്പറമ്പിൽ ബാലകൃഷ്ണൻ (60 വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കു പാട്ടമാളി റോഡിലെ ചായക്കടയിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മരിയ എന്ന ബസ്സ് ഇടിച്ചായിരുന്നു അപകടം. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ഇരിങ്ങാലക്കുട ആസാദ് റോഡിലാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് അവിട്ടത്തൂരിലേക്ക് താമസം മാറ്റിയത്. സുമംഗലയാണ് ഭാര്യ. വിജിത്ത്, അജിത്ത് എന്നിവർ മക്കളും ശ്രുതി മരുമകളുമാണ്.