നഗരസഭാ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് ജനറൽ ആശുപത്രിയിൽ ചികിൽസാസൗകര്യം ഒരുക്കാൻ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം..

നഗരസഭാ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് ജനറൽ ആശുപത്രിയിൽ ചികിൽസാസൗകര്യം ഒരുക്കാൻ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം..

 

ഇരിങ്ങാലക്കുട :നഗരസഭ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ യോഗത്തില്‍ തീരുമാനം. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയ അശരണരായ ആളുകള്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ കാന്റീനിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി വിലയിരുത്തി. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രി പരിസരത്ത് സിസിടിവി സൗകര്യം ഒരുക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ എം ജി ശിവദാസ് അറിയിച്ചു.കഴിഞ്ഞ രണ്ടു മാസത്തെ വരവ് ചിലവ് കണക്കുകളും ഹോസ്പിറ്റല്‍ സൂപ്രണ്ട് അവതരിപ്പിച്ചു. നഗരസഭ വൈസ്-ചെയർമാൻ ടി വി ചാർലി, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍, വാർഡ് കൗൺസിലർ പി ടി ജോർജ്ജ്, മറ്റ് ജനപ്രതിനിധികള്‍, വികസന സമിതി അംഗങ്ങളായ ആൻ്റോ പെരുമ്പിള്ളി, കെ എ റിയാസുദ്ദീൻ,ആശുപത്രി ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

Please follow and like us: