ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് ; മെയ് 19 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് 15000 പേർ….

ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി

ദിവ്യകാരുണ്യ കോണ്‍ഗ്രസ് ; മെയ് 19 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് 15000 പേർ….

 

ഇരിങ്ങാലക്കുട : കേരളസഭാ നവീകരണത്തിന്റെ ഭാഗമായി മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയില്‍ ‘ദിവ്യകാരുണ്യ കോണ്‍ഗ്രസ്’ നടത്തുന്നു. രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ചാണ് ബൃഹത്തായ ഈ ആത്മീയോത്സവം. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളം പേര്‍ പങ്കെടുക്കും. അന്ന് രാവിലെ 10 മുതല്‍ സെമിനാറുകള്‍, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വൈകീട്ട് ഇരിങ്ങാലക്കുട നഗരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയാണ് ആത്മീയസംഗമത്തിന്റെ മുഖ്യഘടകങ്ങള്‍. 250 പേര്‍ അടങ്ങുന്ന 14 കമ്മിറ്റികളാണ് തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

ഇരിങ്ങാലക്കുട വിദ്യാജ്യോതിയില്‍ സ്വാഗതസംഘം ഓഫീസ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ . റിജോയ് പഴയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us: