ഇരിങ്ങാലക്കുടയിൽ മൂന്നാം ഘട്ട പര്യടനം പൂർത്തീകരിച്ച് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ ..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ. രാവിലെ ചന്തക്കുന്നിലെ കോണ്ഗ്രിഗേഷന് ഓഫ് സെന്റ് മര്‍ത്താ സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വയോധികരായ അമ്മമാരുടെ ശാന്തി സദനില്‍ എത്തിയ സ്ഥാനാര്‍ത്ഥി അവര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. അമ്മമാരുടെ അനുഗ്രഹാശ്ശിസുകളോടെ നേരെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക്. വികാരി ഫാ. ലാസര്‍ കുറ്റിക്കാടന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയശേഷം കര്‍മ്മലീത്താ സന്ന്യാസിനിമാരുടെ പ്രവിശ്യാഭവനമായ ഉദയ പ്രൊവിഷ്യല്‍ ഹൗസ് സന്ദര്‍ശിച്ചു. തുടര്‍ന്ന്, ഗാന്ധിഗ്രാമിലെ കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍, സ്മിതാസ്, അക്കര ടെക്സ്റ്റൈല്‍സ്, പവിത്ര വെഡ്ഡിംഗ്സ് എന്നീ വസ്ത്രവ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ഗാന്ധിഗ്രാമ റോഡിലുള്ള പോള്‍ജോ പ്ലാസ്റ്റിക് കമ്പനി തൊഴിലാളികള്‍, കെപിഎല്‍ ഓയില്‍ മില്‍സിലെ തൊഴിലാളികള്‍, കെഎസ്ഇ ലിമിറ്റഡിലെ തൊഴിലാളികള്‍, കെഎല്‍എഫ് നിര്‍മ്മല്‍ ഇന്‍ഡസ്ട്രീസ് തൊഴിലാളികള്‍, വെളയനാട് ഡാന്‍സ് സ്റ്റിച്ചിങ് കമ്പനിയിലെ തൊഴിലാളികള്‍ എന്നിവരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട്, ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിച്ചു . എൽ ഡി ഇരിങ്ങാലക്കുട എന്‍എസ്എസ് കരയോഗം ഓഫീസ്,
ഐസിഎല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസ്, എല്‍ഐസി ഓഫീസ്, കാറളം ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചു. നടവരമ്പ് ബെല്‍ മെറ്റല്‍ ഹാന്‍ഡി ക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് സൊസൈറ്റി, ബെല്‍വിക്സ് മെറ്റല്‍ വര്‍ക്സിലും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ശ്രീ വിശ്വനാഥ ക്ഷേത്രം എസ്എന്‍ബിഎസ് ഹാളിലായിരുന്നു ഉച്ചഭക്ഷണം. വേളൂക്കരയിലെ കോക്കനട്ട് കോംപ്ലക്സ്, നടവരമ്പിലെ ബേക്ക്മില്‍ ഫുഡ് ഇന്റര്‍നാഷണല്‍, റാങ്കോ സിമന്റ് ലിമിറ്റഡ് ഗോഡൗണ്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി.
ഇരിങ്ങാലക്കുടയിലെ പ്രശസ്ത വനിതാ കലാലയമായ സെന്റ് ജോസഫ് കോളേജ്, എല്‍ എഫ് ഗേള്‍സ് സ്കൂള്‍, കാട്ടൂര്‍ പഞ്ചായത്തിലെ കരാഞ്ചിറ സെന്റ് ആന്റണീസ് കരുണാലയം, സെന്റ് പീയൂസ് പത്താമന്‍ എഫ്സി കോണ്‍വെന്റ്, ഹോളി ഫാമിലി കാര്‍മല്‍ ഭവന്, ഹോളി ഫാമിലി സന്ന്യാസിനീ സമൂഹത്തിന്റെ കീഴിലുള്ള സെന്റ് എവുപ്രാസ്യ ട്രെയിനിങ് കോളേജ് ഫോര്‍ വുമണ്‍, അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. വൈകിട്ട് എല്‍ ഡി എഫ് ആളൂര്‍ നോര്‍ത്തില്‍ സിപിഐ സംസ്ഥാന എക്സി.അംഗം സി എന്‍ ജയദേവന് ഉദ്ഘാടനം ചെയ്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തുകൊണ്ടാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കിയത്. എൽഡിഎഫ് നേതാക്കളായ കെ ശ്രീകുമാർ , ഉല്ലാസ് കളക്കാട്ട്, ടി കെ സുധീഷ്, പി മണി, എൻ കെ ഉദയപ്രകാശ്, അഡ്വ കെ ആർ വിജയ , ടി കെ വർഗ്ഗീസ്, ഗിരീഷ് മണപ്പെട്ടി, രാജു പാലത്തിങ്കൽ , മിഥുൻ തോമസ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.