കള്ളുഷാപ്പിലെ ജീവനക്കാരനെ തോക്ക് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ..
ഇരിങ്ങാലക്കുട : മുരിയാട് കള്ളുഷാപ്പിൽ വെച്ച് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പൈസ സംബന്ധിച്ച് തർക്കത്തെ തുടർന്ന് തോക്ക് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സ്റ്റേഷൻ റൗഡിപുല്ലൂർ – തുറവൻകാട് എലമ്പലക്കാട്ട് വിപിൻ എന്ന വടിവാൾ വിപിൻ (46 വയസ്സ്) എന്നയാളെ ആളൂർ സി ഐ മുഹമ്മദ് ബഷീർ അറസ്റ്റ് ചെയ്തു.പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി
കഞ്ചാവ്, വധശ്രമം കേസുകൾ അടക്കം26 ഓളം കേസുകൾ ഉണ്ട്.
പ്രതിയുടെ പക്കൽ നിന്നും നാലു റൗണ്ട് അടക്കം തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കിൻ്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എഎസ്ഐ ധനലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, ജീവൻ,ഷാൻമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സവീഷ്, അനീഷ്, ബിലഹരി, മധു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.