കേന്ദ്ര അവഗണന എന്ന ഇടതുപക്ഷസർക്കാരിൻ്റെ വാദത്തെ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് പി കെ ബിജു ….

കേന്ദ്ര അവഗണന എന്ന ഇടതുപക്ഷസർക്കാരിൻ്റെ വാദത്തെ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് പി കെ ബിജു ….

 

ഇരിങ്ങാലക്കുട : കേന്ദ്ര അവഗണന എന്ന ഇടതുപക്ഷ സർക്കാരിൻ്റെ വാദത്തെ ശരി വയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും

കേരളത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന കോടതി നിർദ്ദേശം കേന്ദ്ര ഗവൺമെന്റിന്റെയും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെയും മുഖത്തേറ്റ അടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു .

എൽഡിഎഫ് തൃശ്ശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന്റെ വിജയത്തിനു വേണ്ടി ടൗൺഹാളിൽചേർന്ന ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൺവൻഷനിൽ പി.മണി അദ്ധ്യക്ഷനായിരുന്നു.

സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ , മന്ത്രിമാരായ ഡോ.ആർ. ബിന്ദു, കെ.രാജൻ, മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ,

സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മോളിഫ്രാൻസിസ് ,കെ.യു. അരുണൻ മാസ്റ്റർ, ടി.കെ.സുധീഷ്, ഉല്ലാസ് കളക്കാട്ട്, വി.എ. മനോജ്കുമാർ, കെ.എസ് ജയ, അഡ്വ. കെ.ആർ. വിജയ , കെ ശ്രീകുമാർ ,ടി.കെ. വർഗീസ്, രാജു പാലത്തിങ്കൽ, ഗിരിഷ്മണപ്പെട്ടി, അഡ്വ പാപ്പച്ചൻ വാഴപ്പിള്ളി,ടി.കെ.നാരായണൻ , കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ.ഗോപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

1501അംഗങ്ങളടങ്ങിയ ജനറൽ കമ്മിറ്റി രൂപികരിച്ചു. ചെയർമാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിനെയും കൺവീനറായി പി.മണിയെയും

ട്രഷററായി എൻ.കെ. ഉദയപ്രകാശിനെയും തിരഞ്ഞെടുത്തു.

ഉല്ലാസ് കളക്കാട്ട് സ്വാഗതവും എൻ.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

Please follow and like us: