ഠാണ – ചന്തക്കുന്ന് വികസന പദ്ധതി; നഷ്ടപ്രതിഫല തുക നൽകുന്ന നടപടികൾക്ക് തുടക്കമായി; പദ്ധതി യാഥാർഥ്യത്തിലേക്കെന്ന് മന്ത്രി ഡോ ആർ ബിന്ദു….

ഠാണ – ചന്തക്കുന്ന് വികസന പദ്ധതി; നഷ്ടപ്രതിഫല തുക നൽകുന്ന നടപടികൾക്ക് തുടക്കമായി; പദ്ധതി യാഥാർഥ്യത്തിലേക്കെന്ന് മന്ത്രി ഡോ ആർ ബിന്ദു….

 

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപ്രതിഫല തുക നൽകി തുടങ്ങി. അവാര്‍ഡ് വിതരണവും പുരധിവാസ പാക്കേജ് വിതരണവും മുകുന്ദപുരം താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ മന്ത്രി നിര്‍വ്വഹിച്ചു.

പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട 18 പേര്‍ക്കും, ആര്‍.ആര്‍ പാക്കേജില്‍ ഉള്‍പ്പെട്ട 15 പേര്‍ക്കുമാണ് നഷ്ടപരിഹാര തുകയുടെ അവാര്‍ഡ് നല്‍കിയത്. 33 പേര്‍ക്കായി 4,57,65,564 രൂപയാണ് നഷ്ടപരിഹാരം തുകയായി കണക്കാക്കിയിട്ടുള്ളത്.

ഗുണഭോക്താക്കള്‍ക്ക് ട്രഷറിയില്‍ നിന്ന് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. സുഗമമായി ഭൂമി ഏറ്റെടുക്കല്‍ നടപടികളും നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയാകുന്നതോടെ ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനം അതിവേഗം യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ ഷാജി, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.വി ബിജി, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അമൃതവല്ലി, എല്‍.എ ജനറല്‍ തഹസില്‍ദാര്‍ ടി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Please follow and like us: