അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം…

അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം…

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : സ്ത്രീപക്ഷ സിനിമകളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ ആദ്യദിനം. ഡിവോഴ്സിലൂടെ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന മിനി ഐ ജി യുടെ ” ഡിവോഴ്സ്” , വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിൻ്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത ” B 32 മുതൽ 44 വരെ” എന്നീ ചിത്രങ്ങളാണ് വനിതാദിനത്തോടനുബന്ധിച്ച് മാസ് മൂവീസിൽ പ്രദർശിപ്പിച്ചത്. പ്രദർശനാനന്തരം ഡിവോഴ്സിൻ്റെ സംവിധായിക ഐ ജി മിനിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലനും ചടങ്ങിൽ പങ്കെടുത്തു. B 32 മുതൽ 44 വരെ എന്ന ചിത്രത്തിൻ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ രമ്യ സർവദ ദാസ്, ചിത്രത്തിലെ അഭിനേതാക്കളായ രജിത് കുമാർ, സനാജികുമാർ എന്നിവരെ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ആദരിച്ചു. ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ രാവിലെ 10 ന് നളിനകാന്തി, 12 ന് അദ്യശ്യജാലകങ്ങൾ , വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഹിന്ദി ചിത്രമായ ” ത്രീ ഓഫ് അസ്” എന്നിവ പ്രദർശിപ്പിക്കും. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നാളെ (മാർച്ച് 9 ) രാവിലെ 9.30 ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിക്കും.

Please follow and like us: