ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതായി പത്മജ വേണുഗോപാലിൻ്റെ ചുവടുമാറ്റം തെളിയിക്കുന്നതായി വിമർശനം…

ഇരിങ്ങാലക്കുട : ആരെയാണ് കോൺഗ്രസ്സ് എന്ന് പറഞ്ഞ് വിശ്വസിക്കാൻ കഴിയുകയെന്ന് എൽഡിഎഫ് തൃശ്ശൂർ പാർലമെൻ്റ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി എസ് സുനിൽകുമാർ. മതേതരത്വം പറയുന്ന കോൺഗ്രസ്സ് നേതാക്കൾ അധികാര രാഷ്ട്രീയത്തിൻ്റെ പുറകെയാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ തനിക്ക് എതിരെ മൽസരിച്ച പത്മജ വേണുഗോപാൽ ഇപ്പോൾ എവിടെയാണ് . കോൺഗ്രസ്സിൽ വിശ്വസിക്കുന്ന മതേതര കാഴ്ചപ്പാടുള്ളവർക്ക് പാർട്ടിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. 2019 ൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ഉള്ളത്. 2019 ന് ശേഷം നടന്ന നിയമസഭ, തദ്ദേശതിര ഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ജില്ലയിൽ എറെ മുന്നിലാണ്. ഇന്ത്യ മുന്നണിയിൽ ബിജെപി യെ ഏറ്റവും ശക്തമായി നേരിടുന്നത് ഇടതുപക്ഷമാണെന്ന് ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ റെയിൽവേ സ്റ്റേഷൻ വികസനത്തിന് പ്രാധാന്യം നൽകും. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്നും വ്യക്തമായ വിജയം നേടുമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

Please follow and like us: