അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; വനിതാദിനത്തിൽ പ്രദർശിപ്പിക്കുന്നത് സ്ത്രീപക്ഷ സിനിമകൾ..
ഇരിങ്ങാലക്കുട : വനിതാദിനത്തിൽ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കുന്നത് സ്ത്രീപക്ഷ സിനിമകൾ . ഡിവോഴ്സിലൂടെ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന മിനി ഐ ജി യുടെ ” ഡിവോഴ്സ്” , വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിൻ്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത ” B 32 മുതൽ 44 വരെ” എന്നീ ചിത്രങ്ങൾ മേളയുടെ ആദ്യദിനമായ മാർച്ച് 8 ന് രാവിലെ 10 നും 12 നുമായി ഇരിങ്ങാലക്കുട മാസ് മൂവീസിൽ പ്രദർശിപ്പിക്കും. ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ പ്രദർശനങ്ങൾക്ക് ശേഷം നടക്കുന്ന സംവാദത്തിൽ പങ്കെടുക്കും. മൂന്ന് കൗമാരക്കാരികളായ പെൺകുട്ടികളുടെ യാത്രാനുഭവങ്ങൾ ചിത്രീകരിക്കുന്ന ബ്രിട്ടീഷ് ചിത്രം ” ഹൗ ടു ഹാവ് സെക്സ് ” വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യും.