ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക്  കെഎസ്ആർടിസി പതിമൂന്ന് പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു ….

ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക്

കെഎസ്ആർടിസി പതിമൂന്ന് പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന്

മന്ത്രി ഡോ. ആർ ബിന്ദു ….

 

തൃശ്ശൂർ : മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.

 

ശിവരാത്രി ദിനമായ മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 15 മിനിറ്റ് സമയ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആലുവയിലേയ്ക്കും തിരികെയും തുടർച്ചയായി സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഒൻപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി വരെയായിരിക്കും ഈ സർവീസുകൾ.

 

5 ഓർഡനറി ബസുകളും 8 ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് ജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കാൻ പ്രത്യേക സർവ്വീസിനായി തയ്യാറാക്കിയിരിക്കുന്നത്. പുല്ലൂർ, വല്ലക്കുന്ന്, കല്ലേറ്റുംകര, ആളൂർ, പോട്ട, ചാലക്കുടി, അങ്കമാലി വഴിയായിരിക്കും യാത്ര. ഇതിനു പുറമെ സ്ഥിരമായി നടത്തുന്ന ബസ് സർവ്വീസുകളും ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Please follow and like us: