സ്നേഹസന്ദേശയാത്രയുമായി ടി എൻ പ്രതാപൻ എം പി ; വൈവിധ്യങ്ങളുടെ സൗന്ദര്യം തിരിച്ചറിഞ്ഞവരാണ് രാജ്യത്തിൻ്റെ ആദ്യകാല ഭരണാധികാരികളെന്ന് ബെന്നി ബെഹനാൻ എം പി..
ഇരിങ്ങാലക്കുട :ഇന്ത്യയുടെ ഗതി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബെഹനാന് എം പി അഭിപ്രായപ്പെട്ടു. ടി എന്‍ പ്രതാപന് എം പി നയിക്കുന്ന സ്നേഹസന്ദേശ യാത്ര ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ സംരക്ഷണ കവചം ഒരുക്കി കാത്തു സൂക്ഷിച്ച മതേതരത്വവും ജനാധിപത്യവും തകര്‍ന്നിരിക്കുകയാണ്. ഇന്ത്യ വിഭജിച്ചു പാകിസ്ഥാന് ഒരു മത രാഷ്ട്രമായി പോയപ്പോഴും ഇന്ത്യ മതേതര മാര്‍ഗം സ്വീകരിക്കുകയായിരുന്നു വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യമെന്നു അന്ന് തിരിച്ചറിഞ്ഞവരായിരുന്നു നെഹ്റു അടക്കമുള്ള നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം പി ജാക്സന് അധ്യക്ഷത വഹിച്ചു അനില്‍ അക്കര,സി സി ശ്രീകുമാര്‍, സുനില്‍ ലാലൂര്‍ .സോമന് ചിറ്റേത്ത്, ആന്റോ പെരുമ്പള്ളി, സുജ സജീവ് കുമാര്‍, ടി വി ചാർലി,സി എം നൗഷാദ്, സി എസ് അബ്ദുൾഹഖ്, നൗഷാദ് ആറ്റു പറമ്പത്ത്, ഷാറ്റൊ കുര്യന്,ബാബു തോമസ്, പി കെ ഭാസി എന്നിവര്‍ പ്രസംഗിച്ചു.