രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള ; സാമൂഹ്യസേവനരംഗത്തെ സാന്നിധ്യമായ ജോൺസൻ കോലങ്കണ്ണിയെ ആദരിച്ചു….

രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള ; സാമൂഹ്യസേവനരംഗത്തെ സാന്നിധ്യമായ ജോൺസൻ കോലങ്കണ്ണിയെ ആദരിച്ചു….

 

ഇരിങ്ങാലക്കുട: ഇന്ത്യയിലെ വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള . 5000 ത്തില്‍ പരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ആദരിക്കുന്നതിനായി സേവഭാരതി ഇരിങ്ങാലക്കുടയും ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി യും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, നിവേദിത വിദ്യാനികേതന്‍ ചെയര്‍മാന്‍ വിബിന്‍ പാറമേക്കാടന്‍, ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍, പി.കെ. ഉണ്ണികൃഷ്ണന്‍, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, ലിബിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.

Please follow and like us: