ഉയിർപ്പിൻ്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈസ്റ്റർ ആഘോഷം; ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ ..
ഇരിങ്ങാലക്കുട: ഉയിർത്തെഴുന്നേല്പിൻ്റെ ഓർമ്മ പുതുക്കി പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ആഘോഷം . ദുഖവെള്ളിയിലെ കുരിശ് മരണത്തിന് മൂന്നാം നാൾ ക്രിസ്തുദേവൻ ഉയിർത്തെഴുന്നേറ്റതിൻ്റെ സ്മരണയിലാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുകർമ്മങ്ങൾ ശനിയാഴ്ച അർധരാത്രിയിലും ഞായറാഴ്ച പുലർച്ചയിലും ദേവാലയങ്ങളിൽ നടന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, സെക്രട്ടറി ഫാ. അനൂപ് പാട്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.