ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി – പ്രതിഷ്ഠാദിന മഹോൽസവം മാർച്ച് 1 മുതൽ 12 വരെ….

ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി – പ്രതിഷ്ഠാദിന മഹോൽസവം മാർച്ച് 1 മുതൽ 12 വരെ….

 

ഇരിങ്ങാലക്കുട : ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി – പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 1 മുതൽ 12 വരെ വിവിധ ആചാര അനുഷ്ഠാന – കലാപരിപാടികളോടെ നടക്കും. മാർച്ച് 1 മുതൽ 7 വരെ നാദോപാസന ഇരിങ്ങാലക്കുടയുമായി ചേർന്ന് നടത്തുന്ന ശിവരാത്രി നൃത്തോത്സവത്തിൽ പ്രസിദ്ധ കലാകാരന്മാർ പങ്കെടുക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എൻ വിശ്വനാഥമേനോൻ, സെക്രട്ടറി ഷിജു എസ് നായർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുടയിലെ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും നടക്കും. മാർച്ച് 8 മഹാശിവരാത്രി ദിനം കാഴ്ച ശിവേലി, രാത്രി കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്ന് എഴുന്നെള്ളിപ്പ്, വെടിക്കെട്ട് ഭക്തിഗാനമേള കഥകളി തുടങ്ങിയവ നടക്കും. ഒൻപതിന് പ്രാദേശിക പരിപാടികൾ പത്തിന് തായമ്പക, നാദലയ സംഗമം, നാടകം എന്നിവയും നടക്കും. 11ന് പ്രാദേശിക കലാപരിപാടികളും, മിഴാവ് തായമ്പകയും നടക്കും. 12ന് പ്രതിഷ്ഠാദിനത്തിൽ വൈകിട്ട് 4 ന് മൂന്ന് ആനകൾ അണിനിരക്കുന്ന കാഴ്ച ശിവേലി, രാത്രി 8 മുതൽ റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ വൈഷ്ണവ് ഗിരീഷ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.മാർച്ച് ഒന്നിന് വൈകിട്ട് 6. 30ന് കലാപരിപാടികളുടെ ഉദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐ എ എസ് നിർവഹിക്കും.

 

സമാപന സമ്മേളനം മാർച്ച് 12 വൈകിട്ട് 7 30ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗ ഉദ്ഘാടനം ചെയ്യും .വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ കാക്കര, ട്രഷറർ പി. സുനിൽകുമാർ, ഭരണസമിതി അംഗങ്ങളായ സൽഗു തറയിൽ, രേഷ്മ ആർ മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: