മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള ..

മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള ..

 

ഇരിങ്ങാലക്കുട : മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള . മിനി ഐ ജി , സുസ്മേഷ് ചന്ത്രോത്ത്, പ്രതാപ് ജോസഫ്, ഇന്ദു ലക്ഷ്മി, ലിജീഷ് മുല്ലേഴത്ത്, ശ്രുതി ശരണ്യം, പ്രശാന്ത് മുരളി, വിധു വിൻസെൻ്റ്,സുനിൽ മാലൂർ, അഭിജിത്ത് അശോകൻ എന്നിവരുടെ ചിത്രങ്ങളോടൊപ്പം കവയത്രി സുഗതകുമാരിയുടെ സാമൂഹിക ഇടപെടലുകളെ പ്രതിപാദിക്കുന്ന എം ആർ രാജൻ സംവിധാനം ചെയ്ത തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ, മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ സമരത്തെ ആസ്പദമാക്കി രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത മണ്ണ് എന്നീ ഡോക്യുമെൻ്ററികളും പ്രദർശന വേദിയായ മാസ് മൂവീസിൽ മാർച്ച് 8 മുതൽ 14 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. വിവിധ ഭാഷകളിൽ നിന്നായി 21 ചിത്രങ്ങളാണ് മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി രാവിലെ 10, 12 , വൈകീട്ട് 6 എന്നീ സമയങ്ങളിൽ സ്ക്രീൻ ചെയ്യുന്നത്. ഫെസ്റ്റിവലിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൻ്റെ പ്രകാശനം തൃശ്ശൂർ റൂറൽ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് നിർവഹിച്ചു. ചലച്ചിത്ര മേളകളിലൂടെ പരിചയപ്പെടുന്ന ചിത്രങ്ങൾ പുതിയ തലമുറയുടെ ഭാവുകത്വപരിണാമത്തിനും പുതിയ എഴുത്തുകാരുടെയും സംവിധായകരുടെയും പിറവിക്ക് കാരണമാകുമെന്നും നവനീത് ശർമ്മ ഐപിഎസ് പറഞ്ഞു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, വൈസ്-പ്രസിഡണ്ട് ടി ജി സിബിൻ, ട്രഷറർ ടി ജി സച്ചിത്ത്, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് മുല്ലപ്പിള്ളി, എം എസ് ദാസൻ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: