കടകളുടെ പൂട്ട് പൊളിച്ച് കാട്ടൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മലഞ്ചരക്ക് കവർന്ന വാടാനപ്പിള്ളി സ്വദേശിയായ പ്രതി പിടിയിൽ….

കടകളുടെ പൂട്ട് പൊളിച്ച് കാട്ടൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മലഞ്ചരക്ക് കവർന്ന വാടാനപ്പിള്ളി സ്വദേശിയായ പ്രതി പിടിയിൽ….

 

ഇരിങ്ങാലക്കുട :

കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന കള്ളൻ പിടിയിൽ.കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ജൂൺ മാസം 80000 രൂപയുടെ ജാതി പത്രിക മോഷണം നടത്തിയിരുന്നു. വാടാനപ്പിള്ളി തിണ്ടിയത്ത് വീട്ടിൽ ബാദുഷ (32 വയസ്സ്) ആണ് പിടിയിലായത് . എറണാകുളം ഭാഗത്തുള്ള ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. വാട്സ്ആപ്പ് കാൾ മാത്രം വിളിച്ചിരുന്നത് കൊണ്ട് ഇയാളുടെ ലൊക്കേഷൻ അറിയാനും പോലീസിന് ബുദ്ധിമുട്ട് ആയിരുന്നു. ഈ അടുത്ത് ഇയാൾ അപൂർവം ഉപയോഗിക്കുന്ന ഫോൺ നമ്പർ കിട്ടുകയും ഇയാളുടെ ലൊക്കേഷൻ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. സ്കൂട്ടറിൽ ആണ് പ്രതി സഞ്ചരിച്ചിരുന്നത്. പകൽ സഞ്ചരിച്ച് കടകൾ നോക്കി വച്ച് രാത്രിയിൽ വന്ന് പൂട്ട് പൊളിച്ച് സാധനങ്ങൾ ചാക്കിൽ കെട്ടി സ്കൂട്ടറിൽ വച്ചു കൊണ്ട് പോകുന്നതാണ് രീതി.പിന്നീട് ഇരിങ്ങാലക്കുട, മാള, തിരുവനന്തപുരം എന്നിങ്ങനെ പല പല കടകളിൽ കൊണ്ട് പോയി കുറച്ചു വീതം കൊടുത്തു പണം വാങ്ങുകയാണ് പതിവ്.അങ്ങനെ അടിമാലിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ കുരുമുളക് മോഷണം നടത്തി ഇയാൾ കോയമ്പത്തൂർ പോകും വഴി കസബയിൽ വച്ച് അടിമാലി പോലീസ് പിടിക്കുകയായിരുന്നു. നിരവധി സമാന കേസ്സുകളിൽ പ്രതിയാണ് ഇയാൾ. കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജസ്റ്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സുജിത്ത് , ഹബീബ്,ശ്രീജിത്ത്‌, ധനേഷ്, ജിതേഷ് ,ജോയ്മോൻ, കിരൺ, അഭിലാഷ്, ശ്യാം എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Please follow and like us: