പൊറത്തിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പടിയൂർ പഞ്ചായത്ത് ഭരണസമിതിയിലെ ബിജെപി മെമ്പർ അറസ്റ്റിൽ…
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പ്രാമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച കേസിൽ പടിയൂർ പഞ്ചായത്ത് ഭരണസമിതി അംഗം അറസ്റ്റിൽ. പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും ബിജെപി പ്രതിനിധിയുമായ പടിയൂർ മണ്ണായി വീട്ടിൽ ശ്രീജിത്ത് (42 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. രക്തസമ്മർദ്ദം കൂടുതലാണെന്നും രാത്രി ഉറക്കം ശരിയാകുന്നില്ലെന്നും പറഞ്ഞ് ആരോഗ്യകേന്ദ്രത്തിൽ എത്തിയ പ്രതിയോട് മരുന്ന് കഴിക്കേണ്ടി വരുമെന്ന് താൻ സൂചിപ്പുവെന്നും സ്ഥിരമായി കഴിക്കേണ്ടി വരില്ലേയെന്ന് ഉച്ചത്തിൽ പ്രതികരിച്ച പ്രതി ചെകിടത്ത് മർദ്ദിക്കുകയായിരുന്നുവെന്നും താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാട്ടൂർ സ്വദേശിനിയായ ഡോ. ലവീണ പറഞ്ഞു. ഓടിയെത്തിയ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ വിവരമറിയച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.