ഇരിങ്ങാലക്കുടയുടെ സാംസ്കാരികഖ്യാതി ഉയർത്തിയ 2022ലെ കേരള കലാമണ്ഡലം അവാർഡുകൾ …
തൃശ്ശൂർ: ഇരിങ്ങാലക്കുടയുടെ സാംസ്കാരികഖ്യാതി ഉയർത്തിക്കൊണ്ട് വ്യത്യസ്തമേഖലകളിൽ നിന്നുള്ള ആറ് പേർ 2022 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ്/ അവാർഡ്/ എൻഡോവ്മെൻറ് എന്നിവ കേരള കലാമണ്ഡലത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരികമന്ത്രി സജി ചെറിയാൻ, ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ എന്നിവരിൽനിന്നും ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട നടനകൈരളി ഡയറക്ടർ വേണുജി (കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്),
ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം നാരായണൻ നമ്പ്യാർ – കേരള കലാമണ്ഡലം അവാർഡ് (മിഴാവ്),
അനൂപ് വെള്ളാനി & ശ്രീജിത്ത് വെള്ളാനി – കേരള കലാമണ്ഡലം അവാർഡ് (ഡോക്യുമെൻ്ററി – നാദഭൈരവി),
ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി (മുകുന്ദരാജ സ്മൃതി പുരസ്കാരം),
ഇരിങ്ങാലക്കുട ശ്രീഭരതം നൃത്തകലാക്ഷേത്രം ഡയറക്ടർ കലാമണ്ഡലം പ്രഷീജ ഗോപിനാഥ് (വി എസ് ശർമ്മ എൻ്റോവ്മെൻ്റ് – മോഹിനിയാട്ടം)
എന്നിവരാണ് ഇന്ന് നടന്ന അവാർഡ്ദാനച്ചടങ്ങിൽ പുരസ്കാരങ്ങൾ എറ്റ് വാങ്ങിയത്.