കൊടുങ്ങല്ലൂരിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട; എടവിലങ്ങ് സ്വദേശികളായ യുവാക്കൾ പിടിയിൽ ..
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും വാഹനവും സഹിതം
പ്രതികളെ പിടികൂടിയത്.
കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശികളായ പുന്നക്കാപറമ്പിൽ ശിവകൃഷ്ണ ( 21 ), പൊടിയൻ ബസാർ പറക്കാട്ട് വീട്ടിൽ അഭിനവ് (21)
എന്നിവരെയാണ്
തൃശ്ശൂർ റൂറൽ ഡിസിബി ഡിവൈഎസ്പി എൻമുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സന്തോഷ് കുമാർ എം എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ സജിനി, എസ് ഐ സെബി , ഉദ്യോഗസ്ഥരായ പ്രദീപ് സി ആർ , ജയകൃഷ്ണൻ പി പി, സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, മാനുവൽ എം വി , നിശാന്ത് എ ബി , അഖിൽ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്.തീരദേശ മേഖലയിൽ വിൽപന നടത്തുന്നതിനായി ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടുണ്ടെന്നും പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായും പോലീസ് അറിയിച്ചു.