ഇരിങ്ങാലക്കുടയിൽ കഞ്ചാവ് വേട്ട; അരക്കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ; പ്രതികൾ പട്ടണത്തിലെ കോളേജ് വിദ്യാർഥികൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശ്യംഖലയിലെ കണ്ണികളെന്ന് പോലീസ്…
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘത്തിൻ്റെയും ഇരിങ്ങാലക്കുട പോലീസിൻ്റെയും നേതൃത്വത്തിൽ കഞ്ചാവ് വേട്ട. രണ്ട് പേരെ പോലീസ് സംഘം പിടികൂടി.
ചിയ്യന്നൂർ കൊക്കൂർ കോഴിക്കൽ വീട്ടിൽ ഷമീം മുഹമ്മദ് (30) , പൊന്നാനി മുതുക്കാട് കോഴിക്കൽ വീട്ടിൽ മുഹമ്മദ് ഹിലാൽ (31 )എന്നിവരാണ് പിടിയിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ഡിസിബി ഡിവൈഎസ്പി എൻ മുരളീധരൻ,ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തീൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ പി പി, സൂരജ് വി ദേവ് , മിഥുൻ ആർ കൃഷ്ണ,നിശാന്ത് എ ബി ഷിന്റോ കെ ജെ രാജു, ലിഗേഷ് കാർത്തികേയൻ,
രാഗേഷ് എന്നിവർ ചേർന്നാണ് പ്രതികളെപിടികൂടിയത്.രാത്രി സമയങ്ങളിൽ ഇറങ്ങി നടക്കുന്ന പട്ടണത്തിലെ കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.