ലൈസൻസ് ഇല്ലാതെയാണ് ഇരിങ്ങാലക്കുട മാർക്കറ്റിലെ മാംസ വ്യാപാരശാലകളിൽ എഴെണ്ണം പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ രേഖ ; ലൈസൻസ് ഫീയും വാടകയും ഈടാക്കുന്നുണ്ടെങ്കിലും മൽസ്യഫെഡിൻ്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റാളിനും ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് സ്ഥാപന ഉടമ ….

ലൈസൻസ് ഇല്ലാതെയാണ് ഇരിങ്ങാലക്കുട മാർക്കറ്റിലെ മാംസ വ്യാപാരശാലകളിൽ എഴെണ്ണം പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ രേഖ ; ലൈസൻസ് ഫീയും വാടകയും ഈടാക്കുന്നുണ്ടെങ്കിലും മൽസ്യഫെഡിൻ്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റാളിനും ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് സ്ഥാപന ഉടമ ….

ഇരിങ്ങാലക്കുട : മാർക്കറ്റിലെ മാംസവ്യാപാര സ്ഥാപനങ്ങളിൽ എഴ് എണ്ണം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വിവരാവകാശരേഖ . മാർക്കറ്റ് പരിസരത്തെ അനധികൃത മാംസവില്പന സംബന്ധിച്ച് കഴിഞ്ഞ ദിവസം നഗരസഭായോഗത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ഉയർന്ന് വന്നത്. നഗരസഭ പരിധിയിലെ 3,7, 10 വാർഡുകളിലും നിയമവിരുദ്ധമായിട്ടാണ് മാംസ വ്യാപാരശാലകൾ പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ചില സ്റ്റാളുകൾ നഗരസഭയിൽ ലൈസൻസ് ഫീസും വാടകയും അടയ്ക്കുന്നുണ്ടെങ്കിലും നഗരസഭ ലൈസൻസ് നൽകിയിട്ടുമില്ല. ഇവയിൽ ഭൂരിഭാഗവും മാംസ വ്യാപാരശാലകൾ പാലിക്കേണ്ട നിബന്ധകൾ ഒന്നും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. മാർക്കറ്റിന് പുറത്ത് പ്രവർത്തിക്കുന്ന മാംസ വ്യാപാര സ്ഥാപനത്തിന് എതിരെ നടപടി ആവശ്യപ്പെടുന്നവർക്ക് ഇക്കാര്യത്തിൽ മൗനമാണെന്നും വിമർശനം ഉയരുന്നുണ്ട്. മൽസ്യഫെഡിൻ്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുരിയാട് സ്വദേശി റാഫി ലൈസൻസി ആയിട്ടുള്ള സ്റ്റാളിന് ലൈസൻസ് ഉള്ളതായി വ്യാഖ്യാനം ഉണ്ടെങ്കിലും തനിക്ക് ലൈസൻസ് ഇല്ലെന്നും എന്നാൽ തൻ്റെ പക്കൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ ലൈൻസൻസ് ഫീസും വാടകയും കൃത്യമായി നഗരസഭ ഈടാക്കുന്നുണ്ടെന്ന് റാഫി തന്നെ വ്യക്തമാക്കുന്നുണ്ട്. തങ്ങളിലെ ഒരു വിഭാഗമാണ് അനധികൃത പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നതെന്ന് ഭരണകക്ഷി കൗൺസിലർമാർ തന്നെ സ്വകാര്യമായി സൂചിപ്പിക്കുന്നുമുണ്ട്. മാർക്കറ്റിലെ മാംസ വ്യാപാരശാലകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഭരണ പ്രതിപക്ഷകക്ഷികളുടെ ഉള്ളിൽ നിന്ന് തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. അതേ സമയം മാർക്കറ്റിലെ മാംസ വ്യാപാരശാലകളുടെ പ്രവർത്തനം സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് കൗൺസിലിന് മുമ്പാകെ വയ്ക്കുമെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

Please follow and like us: