62 -മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റ്; കിരീടത്തിന് പുതിയ അവകാശികൾ; പഴഞ്ഞി എം ഡി കോളേജിൻ്റെ വിജയം പെനാൽറ്റിയിലൂടെ..
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടന്ന 62 -മത് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി എൽ തോമസ് റണ്ണേഴ്സ് ട്രോഫികൾക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ പുതിയ ചാമ്പ്യൻമാർ . ആവേശകരമായ ഫൈനൽ മൽസരത്തിൽ എംഡി കോളേജ് പഴഞ്ഞി, തൃശ്ശൂർ ശ്രീ കേരള വർമ കോളേജിനെയാണ് പരാജയപ്പെടുത്തിയത്. ഫൈനലിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. ഫുൾ ടൈം കളി കഴിഞ്ഞപ്പോൾ 1-1 എന്ന സ്കോറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. പെനാൽറ്റിയിൽ 4-2 എന്ന സ്കോറിൽ എംഡി കോളേജ് വിജയികളായി. സമാപന ചടങ്ങിൽ കോളേജ് മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ സമ്മാനദാനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ, കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് , പയസ് കണ്ടംകുളത്തി, കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, കായിക പഠന വിഭാഗ മേധാവി ഡോ സോണി ജോൺ, കോളേജ് ലൈബ്രറിയനും വാർഡനുമായ ഫാ സിബി എന്നിവർ പങ്കെടുത്തു.