ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നും വയോജനങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നും വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55 വയസ്സ് ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാർഡിൽ നിന്നുള്ള 55 അംഗ സംഘം ട്രെയിനിൽ തൃശ്ശൂരിൽ നിന്നും കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ടോയ്ലറ്റിൽ പോയി മടങ്ങി വന്ന് കിടന്ന ഗീതയെ പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം ജനറൽ ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാർഡിൽ നിന്നും കൗൺസിലർ സന്തോഷ് ബോബൻ്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച വയോജനങ്ങളുടെ വിനോദയാത്ര പരിപാടിയുടെ ഭാഗമായിട്ടാണ് ഇവർ യാത്ര തിരിച്ചത്. മൃതദേഹം കൊല്ലം ജനറൽ ആശുപത്രിയിൽ . ജയൻ, അജയൻ എന്നിവർ മക്കളാണ്.