62- മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബാൾ ടൂർണമെന്റ്; തൃശ്ശൂർ സെൻ്റ് തോമസ് കോളേജും തൃശ്ശൂർ കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും ആതിഥേരായ ക്രൈസ്റ്റും ക്വാർട്ടറിൽ ….

62- മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബാൾ ടൂർണമെന്റ്; തൃശ്ശൂർ സെൻ്റ് തോമസ് കോളേജും തൃശ്ശൂർ കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും ആതിഥേരായ ക്രൈസ്റ്റും ക്വാർട്ടറിൽ ….

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൈതാനിയിൽ ആരംഭിച്ച 62 -മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ മത്സരത്തിൽ പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് തൃശ്ശൂർ സെന്റ് തോമസ് കോളേജ് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ എസ് എൻ കോളേജ് ഷൊർണൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തൃശ്ശൂർ കേരള വർമ കോളേജ് പരാജയപ്പെടുത്തി. ഉച്ചക്ക് ശേഷം നടന്ന മൂന്നാം മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ വ്യാസ കോളേജ് നാല് ഗോളുകൾക്ക് സെന്റ് സേവിയേർഴ്സ് തുമ്പയെ പരാജയപ്പെടുത്തി. നാലാമത്തെ മൽസരത്തിൽ ആതിഥേരായ ക്രൈസ്റ്റ് കോളേജ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കൊടുങ്ങല്ലൂർ അസ്മാബി കോളേജിനെ പരാജയപ്പെടുത്തി.നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ , കോളേജ് മാനേജർ ഫാ ജോയ് പീനിക്കാപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് , കണ്ടംകുളത്തി , തൊഴുത്തുംപറമ്പിൽ കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു.

Please follow and like us: