62-മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ് ക്രൈസ്റ്റ് ഫുട്ബോൾ മൈതാനിയിൽ ഫെബ്രുവരി 15 മുതൽ ….

62-മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ് ക്രൈസ്റ്റ് ഫുട്ബോൾ മൈതാനിയിൽ ഫെബ്രുവരി 15 മുതൽ ….

 

ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഇൻ്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 15 മുതൽ 19 വരെയായി നടക്കുന്ന ടൂർണമെൻ്റിൽ പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത 8 ടീമുകളും കഴിഞ്ഞ വർഷം ക്വാർട്ടർ ഫൈനൽ കളിച്ച 8 ടീമുകളും അടക്കം 16 ടീമുകൾ പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്രൈസ്റ്റ് സ്റ്റേഡിയത്തിൽ 15 ന് വൈകീട്ട് 3 മണിക്ക് നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ മത്സരം ഉദ്ഘാടനം ചെയ്യും ചെയ്യും.ഫെബ്രുവരി 18 ന് ക്രൈസ്റ്റ് കോളേജിലെ മുൻകാല താരങ്ങളുടെ സംഗമവും ഒത്തുചേരലും പ്രദർശന മത്സരവും നടക്കും. 19 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും ഇന്റർനാഷണൽ ഫുട്ബാൾ താരവും കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ യു ഷറഫലി സമ്മാനദാനം നിർവഹിക്കും. ഫെബ്രുവരി 20 ന് പുരുഷ വനിതാ വിഭാഗങ്ങളിൽ ആൾ കേരള വടംവലി മത്സരവും, 22,23 തീയതികളിൽ ഓൾ കേരള ഹോക്കി മത്സരങ്ങളും 26,27 തീയതികളിൽ ഓൾഡ് സ്റ്റുഡന്റസ് ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള വോളിബോൾ ടൂർണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്. കായിക വിഭാഗം വകുപ്പ് മേധാവി പ്രൊഫ. ബിൻ്റു കല്യാൺ , ഫുടബോൾ കോച്ചുമാരും അധ്യാപകരുമായ അരുൺ ബാലകൃഷ്ണൻ, നിധിൻ എം എൻ,ടൂർണ്ണമെൻ്റ് സ്പോൺസർമാരായ അഡ്വ ടി ജെ തോമസ്, ജോസ് ജോൺ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: