” മഹാത്മ പാദമുദ്ര @ 90 ” സമാപനം ഫെബ്രുവരി 15 ന് ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും..
ഇരിങ്ങാലക്കുട : ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ തൊണ്ണൂറാം വർഷത്തോടനുബന്ധിച്ച് നീഡ്സ് നടത്തി വന്ന ഒരു വർഷം നീണ്ടു നിന്ന ചടങ്ങുകൾ സമാപിക്കുന്നു. ഫെബ്രുവരി 15 ന് വൈകീട്ട് 3.30 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് നീഡ്സ് പ്രസിഡണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധി പാദസ്പർശസ്മൃതി പദയാത്ര, കുടുംബസംഗമം, സെമിനാറുകൾ, സമ്മേളനങ്ങൾ, ഗാന്ധി ജയന്തി ആഘോഷം തുടങ്ങി വൈവിധ്യമാർന്ന ചടങ്ങുകളാണ് ” മഹാത്മാ പാദമുദ്ര @ 90″ എന്ന പേരിൽ സംഘടിപ്പിച്ചത്. ഹരിജന ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് 1934 ജനുവരി 17 നാണ് ഗാന്ധിജി ഇരിങ്ങാലക്കുടയിൽ എത്തിയത്. നീഡ്സ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ് എൻ എ , പ്രോഗ്രാം കോഡിനേറ്റർ കെ പി ദേവദാസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.