ഭൂമി തരം മാറ്റ അദാലത്ത്; ഇരിങ്ങാലക്കുടയിൽ ലഭിച്ച 2031 അപേക്ഷകളിൽ 1844 ഉത്തരവുകൾ കൈമാറി ..

ഭൂമി തരം മാറ്റ അദാലത്ത്; ഇരിങ്ങാലക്കുടയിൽ ലഭിച്ച 2031 അപേക്ഷകളിൽ 1844 ഉത്തരവുകൾ കൈമാറി ..

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ ഭൂമി തരംമാറ്റ അദാലത്തിൽ ആകെ ലഭിച്ച 2031 അപേക്ഷകളിൽ അദാലത്തിൽ വന്ന 1530 ഉത്തരവുകൾ ഉൾപ്പെടെ 1844 ഉത്തരവുകൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന അദാലത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ആർ ഡി ഒ എം.കെ ഷാജി അധ്യക്ഷത വഹിച്ചു. മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ താലൂക്കുകളിൽ നിന്നുള്ള അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിലെ 25 സെന്റില്‍ താഴെ വിസ്തീര്‍ണം വരുന്നതും സൗജന്യമായി തരംമാറ്റം അനുവദിക്കാവുന്നതുമായ തരംമാറ്റം അപേക്ഷകളുടെ തീര്‍പ്പാക്കലാണ് നടന്നത്.

മുകുന്ദപുരം തഹസിൽദാർ നാരായണൻ, ചാലക്കുടി തഹസിൽദാർ അബ്ദുൾ മജീദ്, കൊടുങ്ങല്ലൂർ തഹസിൽദാർ അനിൽകുമാർ എം, മുകുന്ദപുരം എൽ ആർ തഹസിൽദാർ സിമിഷ് സാഹു, ചാലക്കുടി എൽ ആർ തഹസിൽദാർ സുനിൽ മാത്യു, കൊടുങ്ങല്ലൂർ എൽ ആർ തഹസിൽദാർ സുമ ഡി. നായർ എന്നിവർ പങ്കെടുത്തു.

Please follow and like us: