കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജന്തർമന്തർ മാർച്ചിന് പിന്തുണയുമായി എൽഡിഎഫിൻ്റെ ഐക്യദാർഡ്യ സദസ്സ്..

കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജന്തർമന്തർ മാർച്ചിന് പിന്തുണയുമായി എൽഡിഎഫിൻ്റെ ഐക്യദാർഡ്യ സദസ്സ്..

 

ഇരിങ്ങാലക്കുട : സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി എൽഡിഎഫിൻ്റെ ഐക്യദാർഡ്യ സദസ്സ്. എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്ക്വയറിൽ നടന്ന ഐക്യദാർഡ്യ സദസ്സ് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. സിപിഐ ടൗൺ ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ , സിപിഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ, രാജു പാലത്തിങ്കൽ, എ ടി വർഗ്ഗീസ്,ജയൻ അരിമ്പ്ര, കെ പി ജോർജ്ജ് , എം ബി രാജു മാസ്റ്റർ , ആർ എൽ ജീവൻലാൽ, മനു മോഹൻ എന്നിവർ പ്രസംഗിച്ചു.

Please follow and like us: