വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് 2024 നാളെ മുതല്‍ 11 വരെ വള്ളിവട്ടം ചീപ്പുംചിറയില്‍..

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് 2024 നാളെ മുതല്‍ 11 വരെ വള്ളിവട്ടം ചീപ്പുംചിറയില്‍..

 

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് 2024 നാളെ മുതല്‍ 11 വരെ വള്ളിവട്ടം ചീപ്പുംചിറയില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഘോഷയാത്ര, സെമിനാറുകൾ, പുഴയോര നടത്തം, പുഴ യാത്ര, അമ്യൂസ്മെൻ്റ് പാർക്ക്, കഥ – കവിതാ സായാഹ്നം , ഫുഡ് ഫെസ്റ്റ് , സെൽഫി പോയിൻ്റ് , പായസ പാചക മൽസരം, മെഹന്തി മൽസരം എന്നിവയാണ് പ്രധാന പരിപാടികൾ. 6 ന് രാവിലെ 10 ന് ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്കുള്ള പ്രവേശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് ഘോഷയാത്ര. നാലിന് പുഴയും പൂനിലാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരങ്ങളും. 11 ന് വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തിൽ അഡ്വ.വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഇശല്‍രാവ്, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിയോ ഡേവിസ്, സിന്ധു ബാബു, മെമ്പർ ഷംസു വെളുത്തേരി, സുജൻ പൂപ്പത്തി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: